KERALAMLATEST NEWS

പി.എഫിലേക്ക് മാറ്റിയ ഡി.എ.കുടിശികയുടെ പകുതി പിൻവലിക്കാം

തിരുവനന്തപുരം: പി.എഫിലേക്ക് മാറ്റിയ ക്ഷാമബത്ത കുടിശികയുടെ പകുതി പിൻവലിക്കാൻ സർക്കാർ ഉത്തരവ്. 2019 ജനുവരി,ജൂലായ് മാസങ്ങളിലായി നൽകേണ്ടിയിരുന്ന 8%ഡി.എയും 2020ജനുവരി,ജൂലായിൽ നൽകേണ്ടിയരുന്ന 8%ഡി.എ.യും ഉൾപ്പെടെ 16% ഡി.എ.കുടിശിക സഹിതം 2021ൽ ശമ്പളപരിഷ്കരണം നടപ്പാക്കിയപ്പോൾ മൊത്തമായി പി.എഫിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇത് പിൻവലിക്കാൻ അനുമതി നൽകിയിരുന്നില്ല.പകരം 2023ലും 2024ലും ഏപ്രിൽ,സെപ്തംബർ മാസങ്ങളിലായി മൊത്തം നാലുഗഡുക്കളായി പിൻവലിക്കാൻ അനുവദിക്കുമെന്നാണ് അന്ന് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ 2023ൽ സർക്കാർ പിൻമാറി.പകരം ഇനിയൊരു ഉത്തരവുണ്ടാകുമ്പോൾ മാത്രമേ പിൻവലിക്കാൻ കഴിയുകയുള്ളുവെന്ന് ഉത്തരവിറക്കി.ഡി.എ.കുടിശിക തുകയുടെ രണ്ടു ഗഡുകൾ മാത്രം പിൻവലിക്കാനുള്ള അനുമതി നൽകിയാണ് ഉത്തരവ്.


Source link

Related Articles

Back to top button