INDIA
സിഎജി നിയമനം: കേന്ദ്രത്തിന്റെ പ്രതികരണം തേടി സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാർ വരവ്-ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) നിയമനത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണംതേടി സുപ്രീംകോടതി. സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും മാത്രം തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള സിഎജി നിയമനം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ എന്ന സന്നദ്ധസംഘടനയാണു ഹർജി നൽകിയത്.
Source link