Today's Recap പുതിയ സമരവുമായി ആശമാർ; മങ്കൊമ്പ് ഗോപാലകൃഷ്ണനു വിട- പ്രധാന വാർത്തകൾ

ആശാ വർക്കർമാർ സർക്കാരിനെതിരെ പുതിയ സമരത്തിന് തുടക്കമിടുന്നതും പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിട പറഞ്ഞതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ രണ്ടു ദിവസമായി യുഎസ് വ്യോമസേന നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 53 പേർ കൊല്ലപ്പെട്ടു. പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം:36 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യാഴം മുതൽ നിരാഹാര സമരം പ്രഖ്യാപിച്ചു. സമരത്തിന്റെ മൂന്നാം ഘട്ടമാണിത്. ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നതിന് എതിരെയാണ് നിരാഹാരം.പ്രശസ്ത മലയാളം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
Source link