ഔറംഗസേബിന്റെ ശവകുടീരത്തിന് സുരക്ഷ വർധിപ്പിച്ചു

ഛത്രപതി സാംബാജിനഗർ: മഹാ രാഷ്ട്രയിൽ ഛത്രപതി സാംഭാജി നഗർ ജില്ലയിലെ ഖുൽദാബാദിൽ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധം ശക്തമാക്കിയതോടെ ശവകുടീരം സന്ദർശിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. സ്റ്റേറ്റ് റിസർവ് പോലീസിന്റെ 50 കന്പനി സേനയും 30 ലോക്കൽ പോലീസ് ഉദ്യോഗസ്ഥരും 20 ഹോം ഗാർഡുകളുമാണ് നിലവിൽ ഇവിടെ സുരക്ഷയൊരുക്കുന്നത്.
ഔറംഗസേബിന്റെ യുദ്ധമുന്നേറ്റം ചെറുത്ത മറാഠകളെയും ശിവാജി മഹാരാജിന്റെ മകൻ സംഭാജിയെ പിടിച്ചുകെട്ടി കൊലപ്പെടുത്തിയ ചരിത്രമാണ് ശവകുടീരം പൊളിച്ചുനീക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യത്തിനു പിന്നിൽ. വിവാദത്തിനു പിന്നാലെ, ഇവിടെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നു കെയർടേക്കർ പർവേസ് കബീർ അഹമ്മദ് പറഞ്ഞു.
Source link