എ. അനന്തപത്മനാഭന്‍, സേവ്യര്‍ പുല്‍പ്പാട്ട്, കലാമണ്ഡലം സരസ്വതി എന്നിവര്‍ക്ക് കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്

തൃശൂർ∙ കേരള സംഗീത നാടക അക്കാദമിയുടെ 2024ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വീണ വിദ്വാന്‍ എ. അനന്തപത്മനാഭന്‍, നാടകകൃത്തും സംവിധായകനുമായ സേവ്യര്‍ പുല്‍പ്പാട്ട്, നര്‍ത്തകിയും നൃത്ത അധ്യാപികയുമായ കലാമണ്ഡലം സരസ്വതി എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. 2024ലെ അവാര്‍ഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തിരഞ്ഞെടുത്തു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള, മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭകളെയാണ് ഗുരുപൂജ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. അവാര്‍ഡ്, ഗുരുപൂജാ പുരസ്‌കാര ജേതാക്കള്‍ക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്‍പവും ലഭിക്കും. പുരസ്‌കാര സമര്‍പ്പണ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു.അവാര്‍ഡ് 2024
Source link