സംഘർഷസാധ്യത ചുരാചന്ദ്പുരിൽ നിരോധനാജ്ഞ

ഇംഫാൽ: മണിപ്പുരിലെ ചുരാചന്ദ്പുരിൽ ഹമർ-സോമി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അധികൃതർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷസാധ്യത നിലനിൽക്കുന്നതിനാലാണു നടപടി.ആയുധങ്ങളുമായി ഇരുവിഭാഗവും തെരുവിൽ പരസ്പരം വെല്ലുവിളിക്കുകയാണ്. ജില്ലാ ആസ്ഥാനത്ത് നിരവധിയിടങ്ങളിൽ ഇരുവിഭാഗവും കല്ലേറും നടത്തി. കേന്ദ്രസേന ആകാശത്തേക്ക് വെടിവച്ചാണ് കലാപകാരികളെ പിരിച്ചുവിട്ടത്.
Source link