Site icon onlinekeralanews.com

കാട്ടാളൻ പോരിന് രവി ബസ്രൂറിന്റെ സംഗീതവും


മാർക്കോ’യ്ക്ക് ശേഷം വീണ്ടും ക്യൂബ്സ് എന്റർടെയ്ൻമെന്റിസിനൊപ്പം രവി ബസ്രൂർ. ആന്റണി വർഗീസ് , ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളനിന് സംഗീതമൊരുകയാണ് തെന്നിന്ത്യയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ. ഒരു വീഡിയോയിലൂടെ രവി ബസ്രൂറിനെ പരിചയപ്പെടുത്തുന്നു. . ”വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‍ദമുണ്ടാകും. കാടകം കുലുക്കുന്ന ശബ്‍ദം, ഭയത്തെ നിയന്ത്രിക്കുന്ന ശബ്‍ദം, സംഗീതം മാത്രമല്ല, ഒരു ശക്തി, ഒരു കൊടുങ്കാറ്റ്. ഇതിഹാസങ്ങൾ പിറവിയെടുത്ത ഭൂമികയിൽ നിന്നും, കെജിഎഫിന്റെയും മാർക്കോയുടെയും ഗർജനങ്ങൾക്ക് പിന്നിലെ മനുഷ്യൻ, ശക്തിയുടെ താളം രവി ബസ്രൂർ ‘മാർക്കോ’യ്ക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സുമായി വീണ്ടും കൈകോർക്കുന്നു. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്. കെ.ജി.എഫ്, സലാർ, റിലീസിന് ഒരുങ്ങുന്ന ടോക് സിക് എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് രവി ബസ്രൂർ. മേയ് റിലീസാണ് കാട്ടാളൻ.രചന ഉണ്ണി .ആർ, ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്,രണദിവെ, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.


Source link
Exit mobile version