കേരള സർവകലാശാല

പരീക്ഷാഫലം
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. കെമിസ്ട്രി, അനാലിറ്റിക്കൽ കെമിസ്ട്രി ആൻഡ് പോളിമർ കെമിസ്ട്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആണഡ് ലിറ്ററേച്ചർ ഏപ്രിൽ 2025 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
യൂണിയൻ ഭാരവാഹികളുടേയും, സെനറ്റ്/ സ്റ്റുഡന്റ്സ് കൗൺസിലിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടേയും തെരഞ്ഞെടുപ്പ് വിജ്ഞാപനങ്ങൾ www.keralauniversity.ac.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഒഴിവുകൾ
കാര്യവട്ടം ക്യാമ്പസ്സിലെ കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്സ് വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷിക്കാം. വിവരങ്ങൾ https://keralauniversity.ac.in/jobsൽ
കാര്യവട്ടത്തെ ജിയോളജിപഠന വകുപ്പിൽ താൽക്കാലികാടിസ്ഥാനത്തിൽ പത്ത് മാസക്കാലത്തെ പ്രോജക്ടിലേക്കും എട്ട് മാസക്കാലത്തെ പ്രോജക്ടിലേക്കും പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. 21ന് രാവിലെ 10ന് ജിയോളജി പഠന വകുപ്പിൽ അഭിമുഖം. വെബ്സൈറ്റ്- https://www.keralauniversity.ac.in/jobs
കണ്ണൂർ സർവകലാശാല
അസൈൻമെന്റ് സമർപ്പണം
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം (റഗുലർ 2023 പ്രവേശനം/ സപ്ലിമെന്ററി 2020, 2021, 2022 പ്രവേശനം), ഏപ്രിൽ 2024 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ഇനിയും സമർപ്പിക്കാനുള്ളവർ 22ന് വൈകിട്ട് നാലിന് മുൻപ് താവക്കര ക്യാമ്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഒഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കണം.
പി.എച്ച്ഡി പ്രവേശന പരീക്ഷ
പി.എച്ച്ഡി പ്രവേശനത്തിനായി 2024 ഒക്ടോബറിലെയും 2025 ഫെബ്രുവരിയിലെയും വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർക്കുള്ള പ്രവേശന പരീക്ഷ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് കമ്പ്യൂട്ടർ സയൻസ് ഒഴികെയുള്ള വിഷയങ്ങളിൽ 22ന് രാവിലെ 11 മണി മുതൽ 1 മണിവരെ സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ നടത്തും. ഇൻഫർമേഷൻ ടെക്നോളജി കമ്പ്യൂട്ടർ സയൻസ് വിഷയത്തിനുള്ള പരീക്ഷ 27ന് നടത്തും. അപേക്ഷകർ രാവിലെ 10.15ന് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ഹാൾടിക്കറ്റുകൾ സർവകലാശാല ഔദ്യോഗിക വെബ്സൈറ്റിലിൽ ലഭ്യമാണ്. ഹാൾടിക്കറ്റിൽ പരീക്ഷാർത്ഥിയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിക്കേണ്ടതാണ്. കൂടാതെ സാധുവായ ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖ ഹാജരാക്കണം.
Source link