കേരള സർവകലാശാലയിൽ ഐക്യരാഷ്ട്രസഭ മോഡൽ സമ്മേളനം

തിരുവനന്തപുരം: കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റും ലാറ്റിൻ അമേരിക്കൻ സെന്ററിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയുടെ മോഡൽ സമ്മേളനം സംഘടിപ്പിച്ചു.സുരക്ഷാ സമിതിയിൽ അംഗങ്ങളായ 15 രാജ്യങ്ങളുടെ പ്രതിനിധികളായി പങ്കെടുത്ത വിദ്യാർത്ഥികൾ റഷ്യ-യുക്രെയിൻ യുദ്ധം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്തു. തങ്ങളുടെ രാജ്യങ്ങളുടെ നിലപാടുകൾ അവതരിപ്പിച്ചു. ഡെൻമാർക്കിന്റെ പ്രതിനിധി അധ്യക്ഷയായും ഇന്ത്യ, ജോർദ്ദാൻ, യുക്രെയിൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ ക്ഷണിതാക്കളായും പങ്കെടുത്തു. പ്രമേയം പാസാക്കി സമ്മേളനം പിരിഞ്ഞു.
മുൻ നയതന്ത്റജ്ഞനും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുമായിരുന്ന ടി.പി. ശ്രീനിവാസൻ , പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ഗിരീഷ് കുമാർ ആർ., അദ്ധ്യാപകനായ അബി ടി. സുരേഷ് എന്നിവർ നേതൃത്വം നൽകി.
Source link