INDIA
ആനയെഴുന്നള്ളിപ്പ് ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: ആനയെഴുന്നള്ളിപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ആനകളുടെ സർവേ നടത്തണമെന്നതടക്കമുള്ള നിർദേശമാണ് ജസ്റ്റീസുമാരായ ബി.വി. നഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്തത്. ആനയെഴുന്നള്ളത്ത് ചരിത്രപരമായി സംസ്കാരത്തിന്റെ ഭാഗമാണെന്നും ഇതു തടയാനുള്ള നീക്കമാണോ നടക്കുന്നതെന്നും കേസ് പരിഗണിക്കവേ ബെഞ്ച് നിരീക്ഷിച്ചു.
മൃഗസംരക്ഷണ സംഘടനയായ “പെറ്റ’യുടെ അഭിഭാഷകനായിരുന്നു ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി എന്ന് ചൂണ്ടിക്കാട്ടി ചില സംഘടനകൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
Source link