തിരിച്ചടിച്ച് ബാഴ്സ ഒന്നാമത്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്കു തിരിച്ചുവരവു ജയം. അത്ലറ്റിക്കോ മാഡ്രിഡിനെതിരായ എവേ പോരാട്ടത്തിൽ 2-0നു പിന്നിലായശേഷം നാലു ഗോൾ തിരിച്ചടിച്ച ബാഴ്സ 4-2ന്റെ ജയം സ്വന്തമാക്കി. ജൂലിയൻ ആൽവരസ് (45’), അലക്സാണ്ടർ സോർലോത്ത് (70’) എന്നിവരായിരുന്നു അത്ലറ്റിക്കോയ്ക്കുവേണ്ടി ലക്ഷ്യം കണ്ടത്. റോബർട്ട് ലെവൻഡോവ്സ്കി (72’), ഫെറാൻ ടോറസ് (78’, 90+8’), ലാമിൻ യമാൽ (90+2’) എന്നിവരിലൂടെ ബാഴ്സ ജയം സ്വന്തമാക്കി.
ജയത്തോടെ ബാഴ്സലോണ 27 മത്സരങ്ങളിൽനിന്ന് 60 പോയിന്റുമായി ലീഗിന്റെ തലപ്പത്തെത്തി. റയൽ മാഡ്രിഡാണ് (60) രണ്ടാം സ്ഥാനത്ത്. അത്ലറ്റിക്കോ മാഡ്രിഡ് (56) മൂന്നാമതുണ്ട്.
Source link