ഭവന വായ്പയേക്കാളും പലിശ; എന്നിട്ടും മിന്നിച്ച് സ്വർണപ്പണയ വായ്പകൾ, എന്താണ് രഹസ്യം?

ഇന്ത്യയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ സ്വർണപ്പണയ വായ്പകളിലുണ്ടായത് 71% വളർച്ച. മറ്റേതൊരു വായ്പാ വിഭാഗത്തേക്കാളും ഉയരെ വളർച്ചാനിരക്ക്. എന്താകും കാരണം? ഒന്നല്ല, നിരവധി കാരണങ്ങളുണ്ട്.∙ എളുപ്പത്തിൽ നേടാം: വ്യക്തിഗത വായ്പകൾ, ഈടുരഹിത വായ്പകൾ (unsecured loans) എന്നിവയ്ക്കുമേൽ റിസർവ് ബാങ്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് സ്വർണപ്പണയ വായ്പകളുടെ ഡിമാൻഡ് കൂടാനിടയാക്കി. കിട്ടാക്കടം കുത്തനെ കൂടുന്നതു വിലയിരുത്തിയാണ് ഈടുരഹിത വായ്പാവിതരണത്തിനു റിസർവ് ബാങ്ക് നിയന്ത്രണപ്പൂട്ടിട്ടത്.സ്വർണം പണയം (ഈട്) വച്ച് എളുപ്പത്തിൽ നേടാമെന്നതും നടപടിക്രമങ്ങൾ ലളിതമാണെന്നതും വായ്പ തേടുന്നയാളുടെ പൂർവകാല വായ്പാതിരിച്ചടവോ ക്രെഡിറ്റ് സ്കോറോ ഇതിനായി കാര്യമായി പരിശോധിക്കില്ലെന്നതുമാണ് ഗോൾഡ് ലോണുകളുടെ സ്വീകാര്യത കൂട്ടിയത്. സ്വർണപ്പണയ വായ്പകൾ വിതരണം ചെയ്യുന്നത് ധനകാര്യ സ്ഥാപനങ്ങൾക്കും നേട്ടമാണ്. കാരണം, വായ്പാത്തിരിച്ചടവ് മുടങ്ങിയാലും ഈടുസ്വർണം വിറ്റഴിച്ച് അതു തരണം ചെയ്യാം.
Source link