പണിമുടക്കിനും ഇൻഷുറൻസ്? കേരളത്തിലെ ബിസിനസുകൾ ഒഴിവാക്കരുത് ഈ പരിരക്ഷ


പല തരം ഇൻഷുറൻസുകളെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ പണിമുടക്കിന് ഇൻഷുറൻസ് ഉണ്ടെന്ന് അറിയാമോ?”സ്ട്രൈക്ക് ഇൻഷുറൻസ്” എന്നറിയപ്പെടുന്ന ഇതിൽ പണിമുടക്കുകൾ അല്ലെങ്കിൽ തൊഴിൽ തടസങ്ങൾ മൂലം ബിസിനസുകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ നികത്തുന്ന  ഇൻഷുറൻസ് പോളിസികൾ, വരുമാന നഷ്ടത്തിൽ നിന്ന്  സംരക്ഷണം നൽകുന്ന ഇൻഷുറൻസുകൾ  എന്നിവ ആണ് ഉൾക്കൊള്ളുന്നത്.അതായത് പണിമുടക്കുകൾ മൂലമോ തൊഴിൽ പ്രശ്നങ്ങൾ മൂലമോ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്ക് സാധാരണയായി സ്ട്രൈക്ക് ഇൻഷുറൻസ് പോളിസികൾ പരിരക്ഷ നൽകുന്നു. വരുമാന നഷ്ടം, സ്വത്തുക്കൾക്കുണ്ടാകുന്ന നാശനഷ്ടം, പണിമുടക്ക് മൂലമുണ്ടായ അധിക ചെലവുകൾ എന്നിവയെല്ലാം ഇത് കവർ ചെയ്യും.


Source link

Exit mobile version