പട്ടിണിക്കും ദുരിതത്തിനുമിടയിൽ അന്ന് ഗാന്ധിജി എത്തി; തിരുവല്ലയ്ക്കും അഭിമാനമായി നൂറു വർഷത്തെ ഓർമ

പത്തനംതിട്ട ∙ ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനത്തിന് 100 വർഷം തികയുന്ന വേളയിൽ മധ്യതിരുവിതാംകൂറിനും അഭിമാന നിമിഷം. 1100 മീനം 2ന് ഗാന്ധിജി (1925 മാർച്ച്15) തിരുവല്ലയിൽ എത്തിയെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായിട്ടായിരുന്നു 1925ലെ ഗാന്ധിജിയുടെ കേരള സന്ദർശനം. തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങളിൽ പങ്കെടുത്ത് കോട്ടയം വഴി വൈക്കത്ത് ആയിരുന്നു വിശ്രമം. വരുന്നവഴി അടൂരിലും പന്തളത്തും ഇറങ്ങി. സ്റ്റേറ്റ് ആർക്കൈവ്സിലെയും മറ്റും പൊലീസ് റിപ്പോർട്ടുകൾ ഇതിനു തെളിവാണെന്ന് ഗാന്ധിജിയുടെ പാദസ്പർശങ്ങളെപ്പറ്റി അന്വേഷണം നടത്തുന്ന ചരിത്രാന്വേഷിയായ സുനിൽ മാത്യുവും പ്രഫ.എ.ടി.ളാത്തറയും പറഞ്ഞു. 1099ലെ ഭയാനക വെള്ളപ്പൊക്കത്തിനു ശേഷമുള്ള വർഷമായതിനാൽ ഈ പ്രദേശങ്ങളെല്ലാം കടുത്ത പട്ടിണിയിലും ദുരിതത്തിലുമായിരുന്നു എന്ന് തിരുവിതാംകൂർ പൊലീസ് കമ്മിഷണറായിരുന്ന ഡബ്ലിയു.എച്ച് പിറ്റിന്റെ റിപ്പോർട്ടിൽ ഗാന്ധിജിയുടെ തിരുവല്ല സന്ദർശനത്തെപ്പറ്റി പരാമർശം കണ്ടെത്തിയ സുനിൽ മാത്യു പറയുന്നു. റീജന്റ് റാണി സേതു ലക്ഷ്മീഭായിയുടെ ഭരണകാലമായിരുന്നു അത്. മധ്യതിരുവിതാംകൂർ എന്ന ആശയം തന്നെ കൂടുതൽ വേരോടിയത് ഒരുപക്ഷേ ഗാന്ധിജിയുടെ പാദസ്പർശമേറ്റതോടെയാണെന്നു നിരീക്ഷിക്കുന്ന ചരിത്രകാരന്മാരുമുണ്ട്.മറക്കരുത് ചർക്കയും ഖദറും
Source link