BUSINESS
വീട്ടിൽ സ്വർണംവച്ചിട്ടുണ്ടോ, ഇൻഷുറൻസ് എടുക്കണം : എന്തിന്?

കേരളത്തിൽ എല്ലാ ദിവസവും ചെറുതും വലുതുമായ സ്വർണക്കവർച്ചകളുടെ വാർത്തകളാണ്. അതുകൊണ്ടുതന്നെ സ്വർണം വീട്ടിൽ സൂക്ഷിക്കുന്നത് ഇന്നു വലിയ തലവേദനയാണ്. ഇനി സുരക്ഷ നോക്കി ബാങ്കു ലോക്കറിൽവച്ചാൽ നല്ല ഫീസ് നൽകണം. മാത്രമല്ല ലോക്കറിലെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടാൽ ബാങ്കുകൾക്കു ബാധ്യതയില്ല എന്ന് റിസർവ് ബാങ്കുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജ്വല്ലറി ഇൻഷുറൻസിന്റെ പ്രാധാന്യം ഇവിടെയാണ്.ബാങ്കു ലോക്കറിൽ സൂക്ഷിക്കുന്നതിനു പകരം സ്വർണം വീട്ടിൽ സൂക്ഷിച്ച് അതിനു ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നതാണിത്. ഇവിടെ സ്വർണം ഏതെങ്കിലും തരത്തിൽ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കും എന്നതാണ് മെച്ചം. ബാങ്കുലോക്കറിനു വർഷാവർഷം മുടക്കുന്ന തുകകൊണ്ട് ആഭരണ ഇൻഷുറൻസ് എടുത്താൽ ന്യായമായ കവറേജ് നേടാം. സ്വർണം നഷ്ടപ്പെട്ടാൽ?
Source link