KERALAM

വടക്കൻ മാസിഡോണിയയിലെ നിശാക്ലബിൽ തീപിടിത്തം; 51മരണം, നൂറിലധികം പേർക്ക് പരിക്ക്

സ്‌കോപിയ: യൂറോപ്യൻ രാജ്യമായ വടക്കൻ മാസിഡോണിയയിൽ നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ അമ്പതിലധികം പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ് സംഭവമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.ഇന്ന് പുലർച്ചെ 2.35ഓടെയായിരുന്നു സംഭവം. തീപിടിത്തത്തിൽ അമ്പത്തിയൊന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നൂറിലധികം പേർക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. നിശാ ക്ലബിൽ സംഗീത നിശ നടക്കുകയായിരുന്നു. 1500ഓളം പേർ ഇതിൽ പങ്കെടുത്തിരുന്നു. ക്ലബ് അംഗങ്ങൾ കരിമരുന്ന് പ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇത് മേൽക്കൂരയ്ക്ക് തീപിടിക്കാൻ കാരണമായി.


സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. തീപിടിത്തത്തിൽ വടക്കൻ മാസിഡോണിയ പ്രധാനമന്ത്രി ഹ്രിസ്റ്റിജാൻ മിക്കോസ്‌കി നടുക്കം രേഖപ്പെടുത്തി. ‘ഇത് വളരെ പ്രയാസകരവും ദുഃഖകരവുമായ ദിവസമാണ്. ഇത്രയധികം ചെറുപ്പക്കാരുടെ നഷ്ടം വളരെ വലുതാണ്‌, കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും വേദന അളക്കാനാവാത്തതാണ്’- അദ്ദേഹം എക്സിൽ കുറിച്ചു.


Source link

Related Articles

Back to top button