KERALAMLATEST NEWS

തുണിക്കച്ചവടവും ഫുഡ്‌കോർട്ടിലും ജോലി; യുവതികളിൽ നിന്ന് പിടികൂടിയത് 75 കോടിയുടെ എംഡിഎംഎ

ബംഗളൂരു: എഴുപത്തിയഞ്ച് കോടി രൂപ വിലമതിക്കുന്ന എം ഡി എം എ പിടികൂടി. കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. 28 കിലോ എം ഡി എം എയാണ് മംഗളൂരു പൊലീസ് പിടികൂടിയത്. സംഭവത്തിൽ രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകൾ അറസ്റ്റിലായി. അഡോണിസ് ജബൂലി(31), അബിഗലി അഡോണിസ് (30) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ വർഷം മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത ഹൈദരലി എന്നയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവതികളിലെത്തിയത്. ഇയാളിൽ നിന്ന് 15 ഗ്രാം എം ഡി എം എ പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് നിർണായക വിവരം ലഭിച്ചത്.

ഈ സംഭവത്തിന് ശേഷം മയക്കുമരുന്നുമായി നൈജീരിയൻ സ്വദേശിയായ പീറ്റർ ഇക്കെഡി പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ വിദേശ പൗരന്മാരെ ഉപയോഗിച്ച് ബംഗളൂരുവിലേക്ക് ലഹരി മരുന്ന് കടത്തുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടന്ന പരിശോധനയിലാണ് 37. 8 കിലോഗ്രാം എം ഡി എം എയുമായി അഡോണിസ് ജബൂലിയും അബിഗലി അഡോണിസും അറസ്റ്റിലായത്.

ഡൽഹിയിലായിരുന്നു യുവതികൾ താമസിച്ചിരുന്നത്. ഇവരുടെ കൈവശമുള്ള പാസ്‌പോർട്ട്, ബാഗുകൾ, മൊബൈൽ ഫോണുകൾ, 18000 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അബിഗലി അഡോണിസ് 2016ലും അഡോണിസ് ജബൂലി 2020ലുമാണ് ഇന്ത്യയിലെത്തിയത്. ഒരാൾക്ക് തുണിക്കച്ചവടവും മറ്റേയാൾക്ക് ഫുഡ്‌കോർട്ടിലുമായിരുന്നു ജോലി.


Source link

Related Articles

Back to top button