Last Minute Tax Planning 4 നിക്ഷേപാസൂത്രണം അവസാനത്തേക്ക് മാറ്റി വയ്ക്കരുതേ, മാര്‍ച്ച് 30, 31 അവധിയാണ്


ആദായ നികുതി ഇളവ് ലഭിക്കാനായി എന്തെങ്കിലും നിക്ഷേപം ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ അത് അവസാന ദിവസത്തേക്കായി മാറ്റിവയ്ക്കരുത്. ഇക്കുറി മാര്‍ച്ച 30 ഞായറാഴ്ചയും 31 റംസാനുമാണ്. രണ്ടും പൊതു അവധി ദിവസങ്ങളാണ്. നിങ്ങള്‍ നടത്തുന്ന പല നിക്ഷേപങ്ങളും പ്രാബല്യത്തിലാകാന്‍ ചുരുങ്ങിയത് മൂന്നുദിവസം എങ്കിലും വേണം എന്നതുകൊണ്ട് ഇത്തരത്തിലുള്ള നിക്ഷേപങ്ങളെല്ലാം പരമാവധി 25ാം തിയതിക്ക് മുമ്പെങ്കിലും നടത്താന്‍ ശ്രദ്ധിക്കുക.ഇഎല്‍എസ്എസ് മ്യൂച്വല്‍ ഫണ്ടില്‍ നികുതിയിളവിനായി നിക്ഷേപിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മാര്‍ച്ച് 28,29 തിയതികളില്‍ നടത്തുന്ന നിക്ഷേപം ഈ സാമ്പത്തിക വര്‍ഷം നിങ്ങളുടെ അക്കൗണ്ടില്‍ ആക്ടീവാകാന്‍ സാധ്യത കുറവാണ്. എന്‍പിഎസ് നിക്ഷേപത്തിന്റെ കാര്യവും ഇങ്ങനെ തന്നെ. പോസ്റ്റോഫീസ് നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതും ഈ ആഴ്ചതന്നെ നടത്തുന്നതാണ് ഉചിതം. ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നവരും യുലിപ് പദ്ധതിയില്‍ ചേരുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം.മ്യൂച്വല്‍ ഫണ്ടുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെയേ വാങ്ങാന്‍ പറ്റൂ. ശനി, ഞായര്‍ അവധിയാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാനുള്ള കട്ട് ഓഫ് ടൈം വൈകിട്ട് മൂന്നുമണിവരെയാണ്. മൂന്നുമണിക്ക് മുമ്പ് വരെ നല്‍കുന്ന പര്‍ച്ചേസ് ഓര്‍ഡറുകള്‍ മാത്രമേ അന്നു പരിഗണിക്കൂ. മൂന്നുമണി കഴിഞ്ഞാണ് ഓര്‍ഡര്‍ നല്‍കുന്നത് എങ്കില്‍ അത് പിറ്റേദിവസമേ പരിഗണിക്കൂ. ഇക്വിറ്റി, ഹൈബ്രിഡ്, ഡെറ്റ് ഫണ്ടുകള്‍ക്കാണ് മൂന്നു മണി ബാധകം.


Source link

Exit mobile version