എമ്പുരാൻ – മനോരമ ഓൺലൈൻ ലഹരിവിരുദ്ധ ക്യാംപയിന് കോട്ടയത്തു തുടക്കം

ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ കുട്ടികളെ ചേർത്തു പിടിക്കണമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.നിജുമോൻ. കുട്ടികളെ ചേർത്തു നിറുത്തിയാൽ മാത്രമെ അവരിലെ ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിയാൻ കഴിയൂ. എമ്പുരാന്‍ സിനിമ റിലീസിനോട് അനുബന്ധിച്ച് മനോരമ ഒാൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ജോയ് ആലൂക്കാസുമായി ചേർന്ന് ജില്ലയിൽ നടത്തിയ ലഹരിക്കെതിരെ ഒരുമിക്കാം ക്യാംപെയ്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി കുട്ടികളിൽ വരുത്തുന്ന ശാരീരിക–മാനസിക മാറ്റങ്ങളെക്കുറിച്ച് ചണ്ടനാശ്ശേരി ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.ടോണി തോമസ് സംസാരിച്ചു. എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ആണ് ലഹരിക്കെതിരെ ഒരുമിക്കാം ക്യാംപെയ്ൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പരിപാടിയുടെ സമാപന ദിവസം എമ്പുരാൻ സിനിമയുടെ അണിയറക്കാരുടെ സാന്നിധ്യത്തിൽ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ വിവിധ കലാപരിപാടികളും ഡ്രോൺ ഷോയും നടക്കും.
Source link