LATEST NEWS

ദമ്പതിമാരെന്ന വ്യാജേന വാടകവീട്ടിൽ താമസം, എംഡിഎംഎ വിൽപന; കണ്ണൂരിൽ യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ


ഉളിക്കൽ (കണ്ണൂർ) ∙ നുച്യാട്ട് വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ യുവതി ഉൾപ്പെടെ 3 പേരെ പൊലീസ് പിടികൂടി. നുച്യാട് സ്വദേശി മുബഷീർ (35), കർണാടക കുടക് അരീക്കാട് സ്വദേശി ഹക്കിം(31), ഹുബ്ബള്ളി ധാർവാഡ് ജനതാ കോളനിയിലെ കോമള(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.ഹക്കീമും കോമളയും ദമ്പതിമാരെന്ന വ്യാജേന രണ്ടുമാസം മുൻപാണ് നുച്യാട്ട് താമസമാക്കിയത്. കൂട്ടാളി മുബഷീർ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.എസ്ഐ കെ.സുരേഷ്, എഎസ്ഐമാരായ കെ.കെ.വേണുഗോപാൽ, എം.ആർ.രാജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജേഷ്, സനോജ് എന്നിവരും റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും റെയ്ഡിൽ പങ്കെടുത്തു.  


Source link

Related Articles

Back to top button