വണ്ടിപ്പെരിയാറിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു

ഇടുക്കി: വണ്ടിപ്പെരിയാർ അരണക്കല്ലിലെ എസ്റ്റേറ്റിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു. ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്ത കടുവയെ ഉദ്യോഗസ്ഥർ വെടിവച്ചിരുന്നു. രണ്ട് തവണ മയക്കുവെടി വച്ചിട്ടും മയങ്ങാതിരുന്ന കടുവ ദൗത്യസംഘത്തിലെ രണ്ടുപേർക്ക് നേരെ പാഞ്ഞടുത്തു. ഒരാളുടെ ഹെൽമറ്റും ഷീൽഡും തട്ടിയമാറ്റയിതിന് പിന്നാലെയാണ് കടുവയെ ഉദ്യോഗസ്ഥർ വെടിവച്ചത്. സ്വയരക്ഷയ്‌ക്കായി ദൗത്യസംഘം നിറയൊഴിച്ചു. ഇതാണ് കടുവയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് വനംവകുപ്പ് അറിയിച്ചത്.
കാലിന് പരിക്കേറ്റ കടുവ ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പ്രദേശത്തെ നായയെയും പശുവിനെയും കടിച്ചുകൊന്നതിന് പിന്നാലെയാണ് രാവിലെ വെറ്ററിനറി സംഘം അരണക്കല്ലിൽ എത്തി സ്ഥലപരിശോധന നടത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് വെറ്ററിനറി സംഘം കടുവയെ പിടികൂടിയത്. കടുവയെ തേക്കടിയിൽ എത്തിച്ച് ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. ഇതിനിടെയാണ് കടുവ ചത്തത്.
Source link