നിക്ഷേപത്തിലൂടെ സമ്പത്തു സൃഷ്ടിക്കാൻ, അറിയണം ഈ അടിസ്ഥാന പാഠങ്ങൾ

നിക്ഷേപം വ്യത്യസ്ത ആസ്തികളിൽ ആണെങ്കിലേ റിസ്ക് മറികടന്ന് മികച്ച നേട്ടം ഉറപ്പാക്കാനാകൂ എന്ന് എല്ലാവർക്കും അറിയാം. അസെറ്റ് അലോക്കേഷൻ അഥവാ വ്യത്യസ്ത ആസ്തികളിൽ നിക്ഷേപിക്കുന്നതിലൂടെ റിസ്ക് പരമാവധി കുറയ്ക്കാന്‍ സാധിക്കും എന്നതിൽ തർക്കമില്ല. പക്ഷേ, അതിന് ഈ ആസ്തികൾക്കിടയിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഓഹരി, കടപ്പത്രം, സ്വർണം, വെള്ളി, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയൊക്കെയാണ് സാധാരണക്കാർക്കു മുന്നിലുള്ള പ്രധാന ആസ്തികൾ. ഇവ ഓരോന്നും ഓരോ സാമ്പത്തിക സാഹചര്യങ്ങളിലും വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. ഓഹരികൾ ഇടിയുമ്പോൾ സ്വർണവില ഉയരാം.ഇങ്ങനെ ഒരു നിക്ഷേപം ഇടിയുമ്പോൾ മറ്റുള്ളവ നേട്ടമുണ്ടാക്കുമെന്നതിനാലാണ് വൈവിധ്യവൽക്കരിച്ച പോർട്ട്ഫോളിയോ നഷ്ടസാധ്യത കുറയ്ക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍, രാഷ്ട്രീയ സാഹചര്യങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ ഓരോ ആസ്തികളുടെയും കയറ്റിറക്കങ്ങളെ സ്വാധീനിക്കും. സ്വർണവിലയിലെ ഇപ്പോഴുള്ള കയറ്റം ഒരു ഉദാഹരണമാണ്.
Source link