തന്ത്രിമാർക്കെതിരെ നടപടി വേണം

കൊച്ചി: മനുസ്മൃതിയിൽ പറയുന്നതു പോലുള്ള പ്രാകൃത ആചാരങ്ങൾ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാർ ഇപ്പോഴും നടപ്പാക്കുന്ന സാഹചര്യത്തിൽ ദേവസ്വം ക്ഷേത്രങ്ങളിൽ പിന്നാക്ക ജനവിഭാഗങ്ങൾക്ക് നീതി ലഭിക്കാൻ സർക്കാർ നടപടിയുണ്ടാകണമെന്നും ഈഴവ മുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
അനാചാരങ്ങളുടെ കൂത്തരങ്ങായ കൂടൽമാണിക്യം ക്ഷേത്ര കൂത്തമ്പലത്തിലെ ജാതി വിവേചനം കേരളത്തിന് മാനക്കേടാണ്. ക്ഷേത്രപ്രവേശന വിളംബരം നൂറ്റാണ്ടു പിന്നിട്ടിട്ടും പിന്നാക്ക വിഭാഗങ്ങൾ തുടർച്ചയായി അപമാനം നേരിടേണ്ടിവരുന്നു. കഴകക്കാരനായി ചുമതലയേറ്റ ഈഴ വസമുദായാംഗമായ ബാലുവിനെതിരെ ദേവസ്വത്തിന് കത്ത് നൽകിയ
തന്ത്രിമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് വക്കം മനോജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പേട്ട ഷാജി, കണിയാപുരം ജയകുമാർ, കൊല്ലം സുദർശനൻ, കൊച്ചുപാലം സന്തോഷ്, കൊട്ടാരക്കര ഷിബു, കൊട്ടാരക്കര സുധാകരൻ, കോട്ടയം രജികുമാർ, പാലക്കാട് വിജയൻ തുടങ്ങിയവർ സംസാരിച്ചു.
Source link