എല്ലുകൾ ഒടിഞ്ഞേക്കാം, നടക്കുന്നതും എളുപ്പമാവില്ല: ഭൂമിയിൽ സുനിത വില്യംസിനെയും വിൽമോറിനെയും കാത്തിരിക്കുന്നത് എന്തൊക്കെ?

വാഷിങ്ടൻ∙ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്കു മടങ്ങിയെത്തുന്നത് വരുന്ന ബുധനാഴ്ചയാണ്. ദീർഘകാലത്തെ ബഹിരാകാശ വാസത്തിനുശേഷം ഭുമിയിലെത്തുന്ന യാത്രികർക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു. ബഹിരാകാശ നിലയത്തിൽ മാസങ്ങൾ പിന്നിട്ടു ഭൂമിയിലേക്കു തിരിച്ചെത്തുന്ന സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുക ഒട്ടും എളുപ്പമായിരിക്കില്ല. നടക്കാനുള്ള ബുദ്ധിമുട്ട് മുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരെ ഇരുവർക്കും നേരിടേണ്ടി വന്നേക്കാം. എന്തൊക്കെയാണ് ഈ പ്രശ്നങ്ങൾ എന്നു നോക്കാം.∙ കുട്ടികളുടേതിനു സമാനമായ കാൽപ്പാദങ്ങൾനടക്കുമ്പോൾ കുഞ്ഞുങ്ങളുടെ കാൽപ്പാദങ്ങൾ പോലെ അനുഭവപ്പെടാം എന്നാണ് പഠനങ്ങൾ പറയുന്നത്. കാലിലെ കട്ടിയുള്ള ചർമം മാറി കുട്ടികളുടേതു പോലെ മൃദുലമായ ചർമമായി മാറുന്നതാണ് ഇതിനു കാരണം. ആഴ്ചകളോ മാസങ്ങളോ കൊണ്ടു മാത്രമേ പഴയ കട്ടിയുള്ള ചർമം രൂപപ്പെടുകയുള്ളൂ. അതുവരെ നടക്കുന്നതു ബുദ്ധിമുട്ടായി അനുഭവപ്പെടുകയും വേദന തോന്നുകയും ചെയ്യാം.
Source link