‘എലിസബത്ത്-ബാല വിഷയത്തിൽ നിങ്ങൾക്ക് ആർക്കും അറിയാത്ത കാര്യങ്ങൾ’; നടനെതിരെ നിർണായ വെളിപ്പെടുത്തൽ

ബാലയും മുൻ പങ്കാളി എലിസബത്തും തമ്മിലുള്ള വിവാദം നിയമപോരാട്ടത്തിൽ എത്തി നിൽക്കുമ്പോൾ നടനെതിരെ നിർണായക വെളിപ്പെടുത്തലുമായി എഴുത്തുകാരനായ ലിജേഷ്. ബാലയ്ക്കെതിരെ എലിസബത്ത് നടത്തിയ വെളിപ്പെടുത്തലുകൾ സത്യമാണെന്ന് പറയുകയാണ് ലിജേഷ്. ബാലയെ നായകനാക്കി ഒരു സിനിമ ചെയ്യാൻ വേണ്ടിയാണ് അദ്ദേഹവുമായി അടുക്കുന്നതെന്നും എന്നാൽ നടൻ തനി തട്ടിപ്പുവീരനാണെന്നും ലിജേഷ് പറയുന്നു.‘‘നമസ്കാരം എന്റെ പേര് ലിജേഷ്, ഞാനൊരു എഴുത്തുകാരൻ ആണ്. ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്ന എലിസബത്ത്-ബാല വിഷയത്തെപ്പറ്റി നിങ്ങൾക്ക് ആർക്കും അറിയാത്ത കുറെ കാര്യങ്ങളാണ് ഞാൻ പറയാൻ പോകുന്നത്. എന്തുകൊണ്ട് ഇങ്ങനെ വ്യക്തമായി പറയുന്നു എന്ന് ചോദിച്ചാൽ, 2022 ജൂൺ തുടങ്ങി ഏകദേശം ഒരു 2023 ബാലയുടെ സർജറി കഴിഞ്ഞ് അദ്ദേഹം റൂമിലേക്ക് ഡിസ്ചാർജ് ആകുന്ന വരെയുള്ള മുഴുവൻ കാര്യങ്ങൾ എനിക്കറിയാം. ഒരു വർഷത്തോളം അദ്ദേഹത്തോടൊപ്പം ഞാനുണ്ടായിരുന്നു. ജൂൺ തുടങ്ങി ബാലയെ പരിചയമുണ്ട്. പലതവണ കഥ പറയാനായി അമൃതയുടെ അടുത്തുള്ള ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റിലാണ് ആദ്യം പൊയ്ക്കൊണ്ടിരുന്നത്. പിന്നെ ഞാൻ പോയത് മെട്രോ പില്ലർ നമ്പർ 511നു നേരെ മുമ്പിലായി ധനലക്ഷ്മിയുടെ അടുത്തുള്ള ബാലയുടെ പുതിയ ഫ്‌ളാറ്റിൽ ആണ്, പാലാരിവട്ടത്തെ ഫ്ലാറ്റ്. അവിടെ പലവട്ടം കഥ പറയാൻ പോയിട്ടുണ്ട്. 2022 സെപ്റ്റംബർ 19ാം തിയതി നടത്തിയ ബാലയുടെ ബർത്ത് ഡേ വിഡിയോസിൽ നിങ്ങൾക്ക് എന്നെ കാണാൻ പറ്റും. ഇപ്പോൾ ഈ വിഡിയോ ചെയ്യുമ്പോൾ ഇതിൽ എത്രമാത്രം ഭീഷണി വരുമെന്നും എനിക്കറിയാം. എനിക്കറിയാവുന്ന ബാലയെ കുറിച്ച് മറ്റാർക്കും അറിയാത്ത കുറെയേറെ സത്യങ്ങൾ ഉണ്ട്, ചിലപ്പോൾ അത് എലിസബത്തിന് അറിയാവുന്നതായിരിക്കാം, അത്തരം കാര്യങ്ങൾ ഞാൻ നിങ്ങളോട് ഷെയർ ചെയ്യുമ്പോൾ എന്റെ ജീവന് ഭീഷണി ഉണ്ടാവുമോ, എന്നെ ഇയാൾ വണ്ടി ഇടിച്ചു കൊല്ലുമോ, ഡ്രഗ് കേസിൽ പെടുത്തുവോ അല്ലെങ്കിൽ ക്വട്ടേഷൻ കൊടുക്കുമോ ഇതൊന്നും അറിയില്ല.
Source link