കായംകുളം : പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 57കാരനെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ പഠനപ്പറമ്പിൽ വീട്ടിൽ നിന്നും ഇപ്പോൾ കൃഷ്ണപുരത്ത് വാടകയ്ക്ക് താമസിച്ചു വരുന്ന സഫറുദീനാണ് പിടിയിലായത്.
പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി കിടപ്പു മുറിയിൽ വെച്ച് പലതവണയാതി ഉപദ്രവിക്കുകയായിരുന്നു.
ഇരയായ പെൺകുട്ടി കായംകുളം പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. കായംകുളം ഡിവൈ,എസ്.പി. ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐ. രതീഷ്ബാബു,പൊലീസ് ഉദ്യോഗസ്ഥരായ ഷിബു,അഖിൽ മുരളി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Source link