LATEST NEWS
വീട്ടമ്മയെ ബന്ദിയാക്കി മോഷണം; പിടിക്കാനെത്തിയ പൊലീസിനു നേരെ കത്തി വീശി, സിപിഒയുടെ കഴുത്തിൽ കുത്തി

കോട്ടയം ∙ എസ്എച്ച് മൗണ്ടില്‍ പൊലീസുകാരനെ കഴുത്തില്‍ കുത്തി പരുക്കേൽപ്പിച്ചു മോഷണക്കേസ് പ്രതി. ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണു കുത്തേറ്റത്. സുനുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതി അരുണ്‍ ബാബുവിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ മോഷണക്കേസിൽ ഒളിവിലായിരുന്നു. മള്ളുശേരിയില്‍ വീട്ടമ്മയെ കെട്ടിയിട്ടു മോഷണം നടത്തിയതും ഇയാളാണെന്നു പൊലീസ് പറഞ്ഞു. മോഷണക്കേസിൽ പിടികൂടാൻ എത്തിയപ്പോഴാണ് ഇയാൾ കയ്യിലിരുന്ന കത്തി വീശി പൊലീസിനെ ആക്രമിച്ചത്. സുനു ഗോപിയുടെ ചെവിക്കു പിന്നിലും താടിക്കും മുറിവേറ്റു.കഴിഞ്ഞദിവസമാണു മള്ളുശ്ശേരിയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടമ്മയെ ബന്ദിയാക്കി അരുൺ ബാബു സ്വർണവും പണവും കവർന്നത്. ഒട്ടേറെ ലഹരി കേസുകളിലും അരുൺ പ്രതിയാണെന്നു പൊലീസ് പറഞ്ഞു
Source link