LATEST NEWS

യുഎസിൽ വീശിയടിച്ച് വൻ ചുഴലിക്കാറ്റ്; 27 മരണം, ഒട്ടേറെപ്പേർക്ക് പരുക്ക്


വാഷിങ്ടൻ ∙ മധ്യ അമേരിക്കയിലുടനീളം വീശിയടിച്ച വൻ ചുഴലിക്കാറ്റിൽ 27 പേർ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കഴിഞ്ഞ വർഷം ഏപ്രിലിനുശേഷം രാജ്യവ്യാപകമായി യുഎസിൽ ഏറ്റവും കൂടുതൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചതു ശനിയാഴ്ചയാണ്.മിസോറിയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായ സംസ്ഥാനങ്ങളിലൊന്ന്. വെയ്ൻ കൗണ്ടിയിൽ 6 പേരുൾപ്പെടെ 12 മരണം റിപ്പോർട്ട് ചെയ്തു. പൊടിക്കാറ്റ് മൂലം 50 വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച കാൻസസിൽ 8 പേർ മരിച്ചു. ടെക്സസിൽ, ശക്തമായ പൊടിക്കാറ്റുമായി ബന്ധപ്പെട്ട വാഹനാപകടങ്ങളിൽ 4 പേർ മരിച്ചു. അർകെൻസയിലും 3 മരണമുണ്ടായി, 29 പേർക്ക് പരുക്കേറ്റു.‌ചുഴലിക്കാറ്റിനെ തുടർന്നു 2 ലക്ഷത്തിലേറെ വീടുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും വൈദ്യുതി ഇല്ലാതായി. മിസിസ്സിപ്പിയിലും ടെനിസിയിലും കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. വീട്, സ്കൂൾ, ജോലിസ്ഥലം, മാൾ, തിയറ്റർ, വാഹനം എന്നിങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളിൽ ചുഴലിക്കാറ്റിനെ നേരിടേണ്ടത് എങ്ങനെയെന്ന മുന്നറിയിപ്പ് സന്ദേശങ്ങൾ അധികൃതർ പുറത്തിറക്കി.


Source link

Related Articles

Back to top button