KERALAM
തെരുവ് നായ ആക്രമണം: 5 വയസുകാരന് പരിക്ക്

കുട്ടനാട്: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചുവയസുകാരന് തെരുവു നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കാവാലം കുന്നുമ്മ കിഴക്ക് ചേന്നാട്ടു വീട്ടിൽ പ്രദീപ്കുമാറിന്റെ മകൻ തേജസ് പ്രദീപിനാണ് കടിയേറ്റത്. കൺപോളയ്ക് മുകളിലും തലയ്ക്കും മുറിവേറ്റ തേജസിനെ ആദ്യം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടുമുറ്റത്ത് അച്ഛന്റെ സഹോദരന്റെ മക്കളോടൊപ്പം കളിക്കുകയായിരുന്ന തേജസിനെ പരിസരത്ത് നിന്നും ഓടിവന്ന തെരുവ് നായ ആക്രമിക്കുകയായിരുന്നു. കുട്ടികൾ കരഞ്ഞ് ബഹളം വയ്ക്കുന്നത് കേട്ട് അമ്മ പ്രിയ വീടിനുള്ളിൽ നിന്നും പുറത്തേക്ക് എത്തിയപ്പോഴാണ് നായ ഓടിമാറിയത്. തേജസിനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് തൊട്ടടുത്തുള്ള കൈപ്പുഴ വീട്ടിൽ സിനുരാജിന്റെ 10 വയസ്സുള്ള മകൾ അളകനന്ദയേയും നായ ആക്രമിച്ചിരുന്നു.
Source link