എട്ടാം ക്ലാസ് മിനിമം മാർക്ക്: മാർഗരേഖ അംഗീകരിച്ചു

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ സമഗ്ര വിലയിരുത്തൽ മാർഗരേഖ അംഗീകരിച്ച് ഉത്തരവിറങ്ങി. എസ്.സി.ഇ.ആർ.ടി തയാറാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ച മാർഗരേഖ അംഗീകരിച്ചാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.
എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിജയത്തിന് മിനിമം മാർക്ക് നടപ്പാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണിത്.
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് വികാസപ്രദ/ നിരന്തര വിലയിരുത്തലും ആത്യന്തിക വിലയിരുത്തലും നടത്തുന്നതിനുള്ള മാനദണ്ഡങ്ങളാണ് അംഗീകരിച്ചത്. നിരന്തര മൂല്യനിർണയത്തിന് യഥേഷ്ടം മാര്‍ക്ക് നൽകുന്ന രീതി അവസാനിപ്പിക്കുന്നതടക്കം നിർദ്ദേശങ്ങളുണ്ട്.
എട്ടാം ക്ലാസിലെ വാർഷാന്ത്യ എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകി വീണ്ടും പരീക്ഷ നടത്താനും നിർദേശമുണ്ട് ഇതിന്. നിരന്തര മൂല്യനിർണയത്തിന് ക്ലാസ് പരീക്ഷകൾ, തുറന്ന പുസ്തക പരീക്ഷ, കുട്ടിക്ക് ആത്മവിശ്വാസമുള്ള സമയത്ത് മാത്രം പരീക്ഷ, വീട്ടിൽ
വച്ച് എഴുതാവുന്ന പരീക്ഷ, ഓൺലൈൻ പരീക്ഷ തുടങ്ങിയവയാണ് മാർഗങ്ങൾ. . വിദ്യാർത്ഥിയുടെ മികവ് വിലയിരുത്താൻ പത്രവായന, അക്കാഡമിക് പ്രവർത്തനങ്ങളിലെ ഹാജർ നില, അധിക വായന, നൂതനാശയ പ്രവർത്തനങ്ങൾ, ശുചിത്വ ഹരിത പ്രവർത്തനങ്ങൾ, നേതൃപാടവം/ സംഘാടനം എന്നിവയും മാനദണ്ഡമാക്കും.
Source link