LATEST NEWS
കനത്ത മഴയ്ക്കിടെ ഓടയിൽ വീണു; കോഴിക്കോട് ഒരാളെ കാണാതായി

കോഴിക്കോട്∙ കനത്ത മഴയിൽ നിറഞ്ഞൊഴുകിയ ഓടയിൽവീണ് ഒരാളെ കാണാതായി. ഞായറാഴ്ച രാത്രി 8.30നായിരുന്നു സംഭവം. കോവൂർ സ്വദേശി ശശി (60) ആണ് ഓടയിൽ വീണത്. കോവൂർ എംഎൽഎ റോഡിൽ മണലേരിതാഴത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തിൽ കാൽവഴുതി ഓടയിൽ വീഴുകയായിരുന്നു.കനത്ത മഴയെത്തുടർന്ന് ബസ് സ്റ്റോപ്പിൽ കയറിനിൽക്കുകയായിരുന്നു ശശിയും സുഹൃത്തും. ശക്തമായ മഴയായതിനാൽ റോഡിനോടു ചേർന്നുള്ള ഓടയിൽ വെള്ളംനിറഞ്ഞിരുന്നു. ഇതിനിടെയായിരുന്നു അപകടം. ശശിയ്ക്കായി പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.
Source link