കോൺ. നേതാക്കൾക്ക് എ.ഐ പരിശീലനം

ഇന്ദിരാ ഭവനിൽ ഇന്ന് ശില്പശാല
തിരുവനന്തപുരം: സാങ്കേതിക മേഖലയിലെ പുരോഗതിക്ക് അനുസൃതമായി കോൺഗ്രസ് നേതാക്കളെ സജ്ജരാക്കാൻ . കെ.പി.സി.സി ഭാരവാഹികൾക്കും ഡി.സി.സി പ്രസിഡന്റുമാർക്കും എ.ഐ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകാനുള്ള ശില്പശാല ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇന്ദിരാഭവനിൽ നടക്കും.
കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജുവിനും ശാസ്ത്രവേദി ചെയർമാൻ പ്രൊഫ.അച്യുത് ശങ്കറിനുമാണ് ഇതിന്റെ മേൽനോട്ടം. എ.ഐ മേഖലയിലെ വിദഗ്ദ്ധരാവും ക്ളാസുകൾ നയിക്കുക. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിർമിത ബുദ്ധിയുടെ സാദ്ധ്യത എന്ന വിഷയത്തോടെയാവും തുടക്കം. ക്ളാസുകളിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കാനാണ് നിർദ്ദേശം. .
എ.ഐ സാങ്കേതിക വിദ്യ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താം, തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ആവിഷ്കാരം, നിയമങ്ങളും ബില്ലുകളും വിലയിരുത്തി വാർത്താക്കുറിപ്പ് തയ്യാറാക്കൽ, തിരഞ്ഞെടുപ്പ് പ്രവചനം, പ്രകടന പത്രികയും,, പ്രചാരണ വീഡിയോകളും തയ്യാറാക്കൽ തുടങ്ങിയ കാര്യങ്ങളിൽ എ.ഐ. സാങ്കേതിക വിദ്യ എങ്ങനെ സഹായകമാക്കാം എന്നതിലാവും പരിശീലനം. ഇന്ന് രാവിലെ കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിന് ശേഷം പരിശീല ക്ളാസ് തുടങ്ങും..
Source link