117 പവൻ കവർന്നത് പരാതിക്കാരൻ

ബെൻസും സിവേഷും
മഞ്ചേരി: മലപ്പുറം കാട്ടുങ്ങലിൽ ആഭരണ വില്പനക്കാരെ ആക്രമിച്ച് 117 പവനോളം സ്വർണം കവർന്ന സംഭവത്തിൽ പരാതിക്കാരനടക്കം മൂന്നുപേർ അറസ്റ്റിൽ. പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശികളും സഹോദരങ്ങളുമായ കടവത്തുപറമ്പ് വീട്ടിൽ സിവേഷ് (34),ബെൻസു(39),സുഹൃത്തായ ഷിജു എന്നിവരാണ് അറസ്റ്റിലായത്. സ്വർണാഭരണ നിർമ്മാണ ശാലയിലെ ജീവനക്കാരൻ കൂടിയായ സിവേഷായിരുന്നു കേസിലെ പരാതിക്കാരൻ. ഇയാൾ നൽകിയ വിവരമനുസരിച്ചാണ് മറ്റു രണ്ടു പേരും കവർച്ച നടത്തിയതെന്ന് തെളിഞ്ഞു.
ശനിയാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം. സ്വർണാഭരണങ്ങൾ നിർമ്മിച്ചു നൽകുന്ന നിഖില ബാംഗിൾസ് എന്ന സ്ഥാപനത്തിൽ നിന്ന് മഞ്ചേരി ഭാഗത്തെ കടകളിൽ മോഡലുകൾ കാണിച്ച് വില്പന നടത്തി തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. ജീവനക്കാരനായ സിവേഷിനും മഞ്ചേരി കിടങ്ങഴി ഷാപ്പുംകുന്ന് ചപ്പങ്ങത്തൊടി സുകുമാരനും(59) നേരെയാണ് ആക്രമണമുണ്ടായത്. ബാക്കിയുള്ള 117 പവനോളം സ്വർണാഭരണങ്ങൾ ഇവരുടെ കൈവശമുണ്ടായിരുന്നു. സിവേഷ് നൽകിയ വിവരമനുസരിച്ച് ബെൻസും ഷിജുവും മറ്റൊരു സ്‌കൂട്ടറിലെത്തി സ്വർണം കവരുകയായിരുന്നു. റോഡിൽ വാഹനങ്ങളും ആളുകളും കുറവായ നോമ്പുതുറ സമയമാണ് കവർച്ച നടത്താനായി പ്രതികൾ തിരഞ്ഞെടുത്തത്. കാട്ടുങ്ങലിൽ സ്കൂട്ടർ നിറുത്തിയപ്പോൾ ബെൻസും ഷിജുവും സ്‌കൂട്ടർ മറിച്ചിട്ട് സ്വർണാഭരണങ്ങൾ ഉൾപ്പെടുന്ന ബാഗ് കവർന്ന് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഇതു കണ്ട ആൾ വാഹനത്തിൽ പിന്തുടർന്ന് പ്രതികൾ രക്ഷപ്പെട്ട സ്കൂട്ടറിന്റെ ഫോട്ടോയെടുത്തത് കേസിൽ നിർണ്ണായകമായി. പ്രതികളുടെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
Source link