LATEST NEWS

‘ലഹരിക്കാരായ എസ്എഫ്ഐക്കാരെ കുറ്റപ്പെടുത്തുമ്പോൾ മന്ത്രിമാർക്ക് എന്താണ് പ്രശ്നം ? സർക്കാർ ഇതുവരെ അനങ്ങിയില്ല’


കൊച്ചി ∙ ലഹരി ഇടപാടു നടത്തിയ എസ്എഫ്ഐ നേതാക്കളെ കുറ്റപ്പെടുത്തുമ്പോൾ മന്ത്രിമാർക്ക് എന്തിനാണ് വിഷമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം മുഴുവൻ ലഹരി മരുന്നാണെന്ന് ഇപ്പോഴാണോ സർക്കാർ അറിയുന്നതെന്നും സതീശൻ ചോദിച്ചു. കേരളത്തിലെ ലഹരി ഇടപാടുകൾക്ക് സിപിഎമ്മിന്റെ രാഷ്ട്രീയ രക്ഷാകർതൃത്വം ഉണ്ടെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു. ലഹരിയല്ല, എസ്എഫ്ഐയെ ഇല്ലാതാക്കലാണ് ചിലർക്ക് താൽപര്യമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കേരളത്തിലെ ലഹരി ഉപയോഗത്തിന്റെ കാര്യം പ്രതിപക്ഷം വർഷങ്ങളായി ചൂണ്ടിക്കാട്ടുന്നതാണെന്ന് സതീശൻ പറഞ്ഞു. 2022ൽ കത്തു കൊടുത്തു. പ്രതിപക്ഷം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എന്നിട്ടും സർക്കാർ അനങ്ങിയില്ല. അഞ്ചും ആറും ഗ്രാം കൊണ്ടുനടക്കുന്നവരെ ഒക്കെ പിടിക്കുകയായിരുന്നു. അപ്പോഴും പറഞ്ഞത് ഇത് എവിടെ നിന്നു വരുന്നു, ആരാണ് നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നാണ്. ഇപ്പോൾ സർക്കാർ പരിശോധനകൾ ഒക്കെ നടത്തുന്നുണ്ടല്ലോ. ഇവിടം മുഴുവൻ ലഹരിയാണെന്ന് ഇതുവരെ സർക്കാർ അറിഞ്ഞിരുന്നില്ലേ? ഇപ്പോൾ എസ്എഫ്ഐക്കാരെയും ലഹരി മാഫിയ അവരുടെ നെറ്റ്‌‌വർക്കിന്റെ ഭാഗമാക്കിയിരിക്കുകയാണ്. അവർ തെറ്റു ചെയ്തവരാണ്. അത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി തന്നെ സമ്മതിച്ചിട്ടുണ്ട്. അപ്പോൾ എസ്എഫ്ഐയെ കുറ്റപ്പെടുത്തും. അതിന് മന്ത്രിമാർക്ക് എന്താണ് പ്രശ്നമെന്നും സതീശൻ ചോദിച്ചു. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നടന്നത്. 150ഓളം പേർ ഒരു ചെറുപ്പക്കാരനെ പരസ്യമായി മർദിക്കുകയാണ്. കെട്ടിത്തൂക്കിയതാണോ ആത്മഹത്യ ചെയ്തതാണോ എന്ന് തെളിഞ്ഞിട്ടില്ല. കോട്ടയത്ത് നഴ്സിങ് കോളജിൽ ദേഹം മുഴുവൻ മുറിവുണ്ടാക്കി അതിൽ ഫെവിക്കോൾ ഒഴിക്കുകയാണ് ചെയ്തത്. ഇത്രയൊക്കെ ക്രൂരത ചെയ്യണമെങ്കിൽ അത് ലഹരി കൊണ്ടു കൂടിയാണ്. ഇതിലെല്ലാം പ്രതിസ്ഥാനത്തുള്ളത് എസ്എഫ്ഐയാണ് എന്നും സതീശൻ പറഞ്ഞു. എസ്എഫ്ഐ പ്രതിക്കൂട്ടിലായപ്പോൾ കെഎസ്‍യുവിനെ കൂടി ഉൾപ്പെടുത്താൻ നോക്കുന്നതാണ് ഇപ്പോൾ ഉയരുന്ന ആരോപണങ്ങളെന്നും സതീശൻ പറഞ്ഞു. നിരപരാധികളായ വിദ്യാർഥികളെ പ്രതിയാക്കില്ലെന്ന് പൊലീസ് തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു


Source link

Related Articles

Back to top button