KERALAMLATEST NEWS
ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് വനിതാ കമ്മിഷൻ

തിരുവനന്തപുരം: ആശാ വർക്കർമാരുടേത് ന്യായമായ സമരമാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി. വളരെ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ്. സർക്കാർ ക്ഷേമപദ്ധതികളുടെ ഭാഗമായി തൊഴിലായല്ല, സേവനത്തിനാണ് ആശാവർക്കർമാർ നിയുക്തമായിട്ടുള്ളത്. ഓണറേറിയമാണ് നൽകുന്നത്. കേന്ദ്രാവിഷ്കൃതപദ്ധതി എന്ന നിലയിൽ ആശമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്രത്തിന്റെ ഇടപെടലുകളുണ്ടാവണം. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും കൂടിയാലോചിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നും പി.സതീദേവി ആവശ്യപ്പെട്ടു.
Source link