LATEST NEWS

നൃത്താധ്യാപികയായ 19കാരി തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടത് നൃത്തം പഠിക്കാനെത്തിയ വിദ്യാർഥികൾ


കോഴിക്കോട് ∙ നാദാപുരം വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥിയായ ചന്ദന, നൃത്താധ്യാപിക കൂടിയാണ്. ശനിയാഴ്ച രാവിലെ നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് ചന്ദനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഈ സമയത്ത് വീട്ടുകാര്‍ പുറത്തുപോയിരുന്നു. മൃതദേഹം നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കും.(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)


Source link

Related Articles

Back to top button