KERALAM
കൂടുതൽ നാൾ ബഹിരാകാശത്ത് കഴിഞ്ഞത് പോളിയകൊവ്

ന്യൂയോർക്ക്: സുനിത വില്യംസും വിൽമോറും ഒമ്പത് മാസമായി ബഹിരാകാശത്താണ്. എന്നാൽ ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ സഞ്ചാരികൾ വേറെയുമുണ്ട്.
തുടർച്ചയായി 437 ദിവസം തങ്ങിയ റഷ്യൻ സഞ്ചാരി വലേറി പോളിയകൊവിനാണ് ഒറ്റത്തവണ കൂടുതൽ സമയം ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ റെക്കാഡ്. 1994 ജനുവരി മുതൽ 1995 മാർച്ച് വരെ റഷ്യയുടെ മിർ സ്‌പേസ് സ്റ്റേഷനിൽ അദ്ദേഹം കഴിഞ്ഞു. ബഹിരാകാശത്ത് കൂടുതൽ കാലം തുടർച്ചയായി താമസിച്ച വനിതയെന്ന റെക്കാഡ് ക്രിസ്റ്റീന കോക്കിനാണ് ( 328 ദിവസം).ദീർഘകാലം ബഹിരാകാശത്ത് കഴിഞ്ഞവർ ഭൂമിയിലെത്തുമ്പോൾ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടും. ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുന്നതാണ് ഏറെ പ്രയാസം. കാൽപാദം മൃദുവാകും. തലകറക്കം, ഓക്കാനം, പനി എന്നിവയ്ക്കും സാദ്ധ്യത.
Source link