തിരൂർക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു: യുവതി മരിച്ചു, 20 പേർക്ക് പരുക്ക്


മലപ്പുറം∙ ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപം കെഎസ്ആർടിസി ബസും മാടുകളെ കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകൾ ശ്രീനന്ദ (21) ആണ് മരിച്ചത്. മണ്ണാർക്കാട് യുണിവേഴ്സൽ കോളജ്  അവസാന വർഷ ബിരുദ വിദ്യാർഥിയാണ്. പരുക്കേറ്റ 20 പേരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. കോഴിക്കോട്ടുനിന്നു പാലക്കാട്ടേയ്ക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്.


Source link

Exit mobile version