KERALAMLATEST NEWS
കൂടൽമാണിക്യത്തിലേക്ക് ജാതി നാശിനി യാത്ര 17ന്

ശിവഗിരി: ഗുരുധർമ്മപ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ 17ന് വൈകിട്ട് 3ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് സംഘടിപ്പിച്ചിട്ടുള്ള ജാതി നാശിനി യാത്രയിൽ എല്ലാ യുവജന സഭാപ്രവർത്തകരും പങ്കെടുക്കണമെന്ന് ചെയർമാൻ രാജേഷ് സഹദേവൻ, കൺവീനർ അഡ്വ.സുബിൻ എന്നിവർ അറിയിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജാതി നാശിനി യാത്ര ഉദ്ഘാടനം ചെയ്യും.
Source link