LATEST NEWS

‘അയ്യപ്പനെ കൂടുതൽ സമയം കണ്ടു’ ; 5 ദിവസം നിർണായകം, വിഷു മുതൽ ‘ഹൈബ്രിഡ്’; സന്നിധാനത്തെ പുതിയ ദർശന രീതി എങ്ങനെ?


ശബരിമല ∙ കൂടുതൽ സമയം അയ്യപ്പനെ കാണാൻ കഴിഞ്ഞെന്നു തീർഥാടകർക്ക് സംതൃപ്തി, പുതിയ രീതി വിജയമെന്ന് ദേവസ്വം ബോർഡ്,  പഠിക്കുമെന്ന് പൊലീസും.  ശബരിമലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പുതിയ ദർശനരീതിയെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് ഇങ്ങനെ. പുതിയ രീതിയിൽ വിജയവും പരാജയവും ഉണ്ടെന്നാണ് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത്. തിരക്കു കൂടിയാൽ സന്നിധാനത്ത് പുതിയ രീതി ഉൾപ്പെടുന്ന ‘ഹൈബ്രിഡ്’ രീതി പരീക്ഷിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. പുതിയ ദർശന രീതി എങ്ങനെ?. തീർഥാടകർ, ദേവസ്വം ബോർഡ് അധികൃതർ, പൊലീസ്, എന്നിവരുടെ വിലയിരുത്തലുകൾ നോക്കാം. ∙ 20 സെക്കന്റ് ദർശനം കിട്ടുന്നു, പക്ഷേ ഇടതു വരിയിൽ .. തീർഥാടകർ പറയുന്നുബലിക്കൽപുര വഴി കടന്നു പോകുന്നതിനാൽ 20 മുതൽ 25 സെക്കൻഡ് വരെ ദർശനം കിട്ടിയ സന്തോഷം ചില തീർഥാടകർ പങ്കുവച്ചു. വലത്തെ ക്യൂവിലൂടെ വരുന്നവർ മുൻപിലെത്തിയശേഷം ഇടത്തോട്ടു തിരിഞ്ഞാണ് പുറത്തിറങ്ങുന്നത്. അതിനാൽ ശ്രീകോവിലിന്റെ മുൻപിൽ 10 സെക്കൻഡ് വരെ കൂടുതൽ ദർശനത്തിനു കിട്ടുന്നു. അതേസമയം വലതുവശത്തെ വരിയെ അപേക്ഷിച്ച് ഇടതുവശത്തുകൂടി പോകുന്നവർക്കു ദർശന സമയം കുറയുന്നെന്നും പരാതിയുണ്ട്. ഇവർക്ക് ഗണപതിഹോമം നടക്കുന്ന മണ്ഡപം അവസാനിക്കുന്ന ഭാഗത്തു വരെ മാത്രമാണു ദർശനം കിട്ടുന്നതെന്നും അവിടെ എത്തുമ്പോൾ അവർ വരിയിൽനിന്നു പുറത്തേക്ക് പോകുകയാണെന്നുമാണ് പരാതി. ഇരുമുടിക്കെട്ട് ശിരസിലേറ്റി പോകുന്നവർ മുൻനിരയിലെ വരിയിൽനിന്നു തൊഴുമ്പോൾ പിന്നിലുള്ളവർക്കു കാഴ്ച മറയുന്നെന്നാണു മറ്റൊരു പോരായ്മ. പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടി ആയതിനാൽ തന്നെ ഭക്തർ പൂർണമായും പുതിയ ദർശനരീതിയോട് സഹകരിക്കുന്നുണ്ട്.


Source link

Related Articles

Back to top button