KERALAMLATEST NEWS
മൂകാംബികയിൽ നിന്ന് രാമനവമിരഥയാത്ര തുടങ്ങി

തിരുവനന്തപുരം: ശ്രീരാമായണത്തിന്റെ ആദ്ധ്യാത്മികമായ സത്ത ജനഹൃദയങ്ങളിലെത്തിക്കുക എന്ന സന്ദേശവുമായി ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീരാമനവമി രഥയാത്ര ഇന്നലെ കൊല്ലൂർ ശ്രീ മൂകാംബികാ ദേവീക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ചു.
ശ്രീരാമനവമി ദിനമായ ഏപ്രിൽ 6ന് തിരുവനന്തപുരം കിഴക്കേകോട്ട അഭേദാശ്രമത്തിൽ നിന്നു വൈകുന്നേരം 6ന് ആരംഭിക്കുന്ന പാദുകസമർപ്പണ ശോഭായാത്ര പാളയം ശ്രീ ഹനുമദ് ക്ഷേത്രത്തിലെത്തി പാദുകസമർപ്പണത്തിനു ശേഷം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ രഥയാത്ര സമാപിക്കും.
Source link