മടങ്ങി വരവിനൊരുങ്ങി സുനിത വില്യംസ്, പിണറായി വിരുദ്ധനല്ലെന്ന് ജി.സുധാകരൻ, ടെസ്‌ലയുടെ ഓഹരി ഇടിവിൽ ആശങ്കയുമായി മസ്ക്, 41 രാജ്യങ്ങളിലെ പൗരന്മാർക്ക് വിലക്കേർപ്പെടുത്താൻ ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം ആദ്യം ശ്രീലങ്ക സന്ദർശിക്കും- തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. ഇവ വിശദമായി ഒരിക്കൽ കൂടി വായിക്കാം. സ്പേസ് എക്സിന്റെ ക്രൂ-10 വിക്ഷേപണം വിജയകരം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ഫാൽക്കൺ – 9 റോക്കറ്റിൽ ക്രൂ -10 വിക്ഷേപിച്ചത്. ഇന്ത്യൻ സമയം പുലർച്ചെ 4.33നായിരുന്നു (പ്രാദേശിക സമയം വൈകിട്ട് 7.03ന്) വിക്ഷേപണം. നാസയും സ്പേസ്എക്സും ചേർന്നാണ് നേതൃത്വം നൽകിയത്. ഒമ്പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള ദൗത്യമാണ് വിജയകരമായി വിക്ഷേപിച്ചത്.ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് വർധന ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ടെസ്‌ല, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചതിനു പിന്നാലെ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള വാഹന നിർമാതക്കളായ ടെസ്‌ലയ്ക്ക് ലോകമെമ്പാടും വലിയ ഇടിവു സംഭവിച്ചിരുന്നു. ഇതോടെയാണ് തീരുവ വർധനയ്‌ക്കെതിരെ ഡോജ് നേതാവായ മസ്ക് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Source link
Today's Recap മടങ്ങി വരവിനൊരുങ്ങി സുനിത വില്യംസ്; താൻ പിണറായി വിരുദ്ധനല്ലെന്ന് ജി.സുധാകരൻ– പ്രധാനവാർത്തകൾ വായിക്കാം
