KERALAMLATEST NEWS

സഹ. നിക്ഷേപങ്ങളുടെ വെട്ടിക്കുറച്ച പലിശ വീണ്ടും ഉയർത്തിയേക്കും

തിരുവനന്തപുരം:ദീർഘകാല നിക്ഷേപങ്ങൾക്ക് പലിശ കുറച്ച നടപടി കേരളബാങ്കും സഹകരണവകുപ്പും പിൻവലിച്ചേക്കും. 8 ശതമാനമായി കുറച്ച പലിശ നിരക്ക് 8.50 ശതമാനമായെങ്കിലും വർദ്ധിപ്പിക്കാനാണ് നിർദ്ദേശം.

മാർച്ച് 5 മുതൽ ഏപ്രിൽ മൂന്ന് വരെ നടക്കുന്ന സഹകരണ നിക്ഷേപ സമാഹരണയജ്ഞം പ്രതീക്ഷിച്ചപോലെ മുന്നേറാത്ത

പശ്ചാത്തലത്തിലാണിത്.

നിക്ഷേപസമാഹരണ യജ്ഞ കാലയളവിലെ നിക്ഷേപത്തിന് പലിശ നിർബന്ധമായും കൂട്ടണമെന്നാണ് തീരുമാനം. ഒരുപക്ഷേ,എല്ലാ കാലയളവിലുള്ള നിക്ഷേപത്തിനും പലിശ വർധിപ്പിച്ചേക്കും. പലിശയിനത്തിൽ അൽപം നഷ്ടം സംഭവിച്ചാലും സംഘങ്ങളിലേക്ക് കൂടുതൽ പണം എത്തിക്കേണ്ടതുണ്ടെന്നാണ് വകുപ്പിന്റെ തീരുമാനം. സഹകരണ റജിസ്ട്രാറുടെ സർക്കുലർ ഉടൻ പുറത്തിറങ്ങിയേക്കും.

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനെ തുടർന്നായിരുന്നു റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിലുള്ള കേരള ബാങ്കിന് വായ്പയ്ക്കും നിക്ഷേപത്തിനും പലിശ കുറയ്‌ക്കേണ്ടിവന്നത്. അനുബന്ധമായി സഹകരണബാങ്കുകളും പലിശ കുറയ്ക്കാൻ നിർബന്ധിതമായി.പലിശനിരക്ക് കുറച്ചതിനെതിരെ സഹകരണ ജനാധിപത്യ വേദി പോലുള്ള പ്രതിപക്ഷ സംഘടനകൾ പ്രക്ഷോഭം നടത്തിവരികയാണ്.

സഹകരണബാങ്കുകളിലേക്ക് ഏറ്റവും കൂടുതൽ നിക്ഷേപം വരുന്നത് ഒരു വർഷം മുതൽ രണ്ടു വർഷത്തിന് താഴെ വരെ ഉള്ള കാലയളവിലേക്കാണ്. ഇതിനുള്ള പലിശ 8.25%ത്തിൽ നിന്നും എട്ടായി കുറച്ചതാണ് തിരിച്ചടിയായത്. പിന്നാലെ സഹകരണബാങ്കുകൾ നിരക്ക് 7.85 % കുറച്ചിരുന്നു.


Source link

Related Articles

Back to top button