‘എലിസബത്ത് കടുത്ത വിഷാദരോഗി, ആ ഡോക്ടർക്ക് ബുദ്ധിയുണ്ട്, ആദ്യ വിവാഹം തകർന്നതിന് കാരണമിത്’; തുറന്നടിച്ച് ബാല

മുൻപങ്കാളി എലിസബത്ത് ഉദയൻ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് ആരോപിച്ച് നടൻ ബാല. അവർ കടുത്ത വിഷാദരോഗിയാണെന്നും അതുകൊണ്ടാണ് അവരുടെ ആദ്യ വിവാഹം വെറും രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹമോചനത്തിലെത്തിയതെന്നും ബാല തുറന്നടിച്ചു. സമൂഹമാധ്യമത്തിലൂടെ തന്നെയും കുടുംബത്തേയും തുടർച്ചയായി അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഡോ.എലിസബത്ത് ഉദയനെതിരെ പൊലീസിൽ പരാതി നൽകിയതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എലിസബത്ത് വ്ലോഗിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്ക് രൂക്ഷഭാഷയിലാണ് ബാല പ്രതികരിച്ചത്. ഭാര്യ കോകില, അഭിഭാഷകർ എന്നിവർക്കൊപ്പമാണ് ബാല കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ മുമ്പാകെ പരാതി നൽകാനെത്തിയത്. ബാലയുടെ വാക്കുകൾ: “എന്നെയും കുടുംബത്തെയും അവർ മാനസികമായി പീഡിപ്പിക്കുന്നു. കേരളത്തിൽ ആർക്കെങ്കിലും പൈസ ഇല്ലെങ്കിൽ, ഒരു മൊബൈൽ ഫോൺ വച്ചിട്ട് എന്നെക്കുറിച്ച് മോശമായി സംസാരിച്ചാൽ കാശുണ്ടാക്കാൻ പറ്റും. ആ ലെവലിലാണ് കാര്യങ്ങൾ. ഇത് ഒരു തൊഴിലാണോ? ഒരു സെലിബ്രിറ്റിയെ പേരെടുത്ത് അപമാനിക്കുന്നത്? എന്റെ ഭാര്യ കോകിലയെ ‘എടീ’ എന്നൊക്കെയാണ് വിളിക്കുന്നത്. ഇത് എവിടത്തെ സംസ്കാരമാണ്? ഇതിന് ഒരു അവസാനം വേണ്ടേ? ഒരു വെബ് സീരീസ് പോലെ പരമ്പര ആയാണ് വിഡിയോ ഇടുന്നത്. ഞാൻ ആരെക്കുറിച്ചാണ് പറയുന്നത് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. ഒരുപാടു വേദനയോടെ ഞാനൊരു കാര്യം ചോദിക്കട്ടെ! ഞാൻ ബലാത്സംഗം ചെയ്യുന്ന ആളാണോ? ഒന്നര വർഷം, രണ്ടു വർഷം ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ പറ്റുമോ? ഒരു പ്രാവശ്യം ചെയ്താൽ അല്ലേ റേപ്പ്? പിന്നെയും പിന്നെയും റേപ്പ് ചെയ്താൽ അതെങ്ങനെ റേപ്പ് ആകും? ഞാനൊരു ലിവർ ട്രാൻസ്പ്ലാന്റ് രോഗിയാണെന്ന് എല്ലാവർക്കും അറിയാം. ഓപ്പറേഷൻ സമയത്താണ് വന്നത്. അതിനു മുൻപ് അവർ എവിടെയായിരുന്നു? അത് ആർക്കും അറിയില്ല. എലിസബത്ത് എവിടെ ആയിരുന്നുവെന്ന് ആർക്കും അറിയില്ല. എന്തൊക്കെ പീഡനങ്ങളാണ് അവർ പറയുന്നത്! ഈ ഒന്നര വർഷം കഴിഞ്ഞ് അവർ എന്തിന് ഇപ്പോൾ പറയുന്നു. ഇത്രയും കാലം എലിസബത്ത് എവിടെ ആയിരുന്നു? എന്തുകൊണ്ട് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നു?
Source link