KERALAMLATEST NEWS

കൈക്കൂലി വാങ്ങിയ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫീസർ പിടിയിൽ

തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു ഗ്യാസ് ഏജൻസി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങവേ വിജിലൻസിന്റെ പിടിയിലായി.

കൊല്ലം കടയ്ക്കൽ സ്വദേശിയും കുറവങ്കോണം പണ്ഡിറ്റ്‌കോളനിയിൽ താമസക്കാരനുമായ ഗ്യാസ് ഏജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അറസ്റ്റ്. വൈകിട്ട് 7.45ന്ഏ ജൻസി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടിയിലായത്.

മനോജ് ഭാര്യയുടെപേരിൽ കൊല്ലം കടയ്ക്കലിൽ ഇന്ത്യൻ ഓയിൽകോർപ്പറേഷന്റെ ഗ്യാസ് ഏജൻസി നടത്തുകയാണ്. രണ്ടു മാസം മുൻപ് അലക്സ് മാത്യു ഫോൺ ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി. ഭാര്യയുടെപേരിലുള്ള ഏജൻസിയിൽ നിന്ന് ഉപഭോക്താക്കളെ അടുത്തുള്ള ഏജൻസികളിലെക്ക് മാറ്റാതിരിക്കാൻ പത്തുലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. പണം നൽകാൻ സാധിക്കില്ലെന്ന് മറുപടി പറഞ്ഞു.

ഏജൻസിയിൽ നിന്ന് ഏകദേശം 1200 കണക്ഷൻ അലക്സ് മാത്യു മറ്റൊരു ഏജൻസിക്ക് നൽകി.വീണ്ടും ഫോണിൽ വിളിച്ച് തിരുവനന്തപുരത്തേക്ക് വരുന്നെന്നും തുക അവിടെ വച്ച് നൽകണമെന്നും ആവശ്യപ്പെട്ടു. മനോജ് പൂജപ്പുരയിലെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു. ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായാണ് വിജിലൻസ് പിടികൂടിയത്. പ്രതിയെ വിജിലൻസ്‌ കോടതിയിൽ ഹാജരാക്കും.


Source link

Related Articles

Back to top button