LATEST NEWS

തിങ്കളാഴ്ച തെക്കൻ ജില്ലകളിൽ പരിശീലന പരിപാടി; ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാൻ സർക്കാർ


തിരുവനന്തപുരം ∙ ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാൻ പുതിയ തന്ത്രവുമായി സംസ്ഥാന സർക്കാർ. സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച തിങ്കളാഴ്ച ആശമാർക്ക് വിവിധ ജില്ലകളിൽ പരിശീലന പരിപാടി സംഘടിപ്പാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശാ പ്രവർത്തകർക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സെക്രട്ടേറിയറ്റ് സമരത്തിനെത്താൻ കൂടുതൽ സാധ്യത തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണെന്ന് മുൻകൂട്ടി കണ്ടാണ് സർക്കാർ നീക്കം. എല്ലാ ആശാ പ്രവർത്തകരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജർമാർ നോട്ടിസ് നൽകിയിട്ടുണ്ട്.


Source link

Related Articles

Back to top button