KERALAMLATEST NEWS
ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ താപനില ഉയരും. തുടർന്ന് കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,തൃശൂർ, പാലക്കാട്,കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്.കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിൽ 38ഡിഗ്രി വരെയും ആലപ്പുഴ ജില്ലയിൽ 37ഡിഗ്രി വരെയും,കോട്ടയം,കണ്ണൂർ ജില്ലകളിൽ 36ഡിഗ്രി വരെയും,എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 35ഡിഗ്രി വരെയും, തിരുവനന്തപുരം ജില്ലയിൽ 34ഡിഗ്രി വരെയും,ഇടുക്കി, വയനാട് ജില്ലകളിൽ 33ഡിഗ്രി വരെയും താപിനല ഉയരും.കൊല്ലം,പത്തനംത്തിട്ട,കോട്ടയം,ആലപ്പുഴ,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളിലെ യു.വി സൂചികയും ഉയർന്ന നിലയിലാണ്.ഈ ജില്ലയിലുള്ളവർ പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
Source link