ഡി.വൈ.എഫ്.ഐ നേതാവിനെ ആക്രമിച്ച നാലുപേർ അറസ്റ്റിൽ

മലയിൻകീഴ്: ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയും സി.പി.എം പേയാട് ലോക്കൽ കമ്മിറ്റിയംഗവുമായ പിറയിൽ മുക്കലമ്പാട് വീട്ടിൽ എം.വി.അജിത്തിനെ (34) ആക്രമിച്ച കേസിൽ നാലുപേരെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.വട്ടിയൂർക്കാവ് പി.ടി.പി നഗർ ഫോറസ്റ്റ് ക്വാർട്ടേഴ്‌സ് തിരുവോണം വീട്ടിൽ എ.വിപിൻ(26),വട്ടിയൂർക്കാവ് പി.ടി.പി ഫോറസ്റ്റ് ക്വാർട്ടേഴ്‌സ് ടൈപ്പ് രണ്ടിൽ 25/28ൽ താമസിക്കുന്ന എസ്.അഭിമന്യു(23), വട്ടിയൂർക്കാവ് വലിയവിള ഇലിപ്പോട് സ്വാഗത് ലൈൻ കൂത്ത്‌റോഡ് മേലേ പുത്തൻവീട്ടിൽ നിന്ന് വിളവൂർക്കൽ ആലന്തറക്കോണം ഷീജഭവനിൽ ബി.അജു(43), കീഴാറൂർ ഹേമന്തം പുത്തൻ വീട്ടിൽ ഹേമന്ദ്(18) എന്നിവരാണ് അറസ്റ്റിലായത്.
പിറയിൽ വാടക വീടെടുത്ത് താമസിച്ചിരുന്ന അജു അവിടെ കൂട്ടുകാർക്കൊപ്പം മദ്യപിച്ച് ബഹളം വയക്കുന്നത് അജിത് എതിർത്തിരുന്നു.തുടർന്ന് വാടക വീട്ടിൽ നിന്ന് ഇവരെ ഒഴിപ്പിച്ചതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്ന് വിളപ്പിൽശാല പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 13ന് രാത്രി 8 ഓടെയായിരുന്നു ആക്രമണം. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Source link