‘അത് നമ്മുടെ ക്യാപ്സൂളുകൾക്കെതിരാണ്’: നിർമല– പിണറായി കൂടിക്കാഴ്ചയെക്കുറിച്ച് പോസ്റ്റുമായി പി.വി.അൻവർ

മലപ്പുറം ∙ കേരളത്തോടുള്ള നയം തിരുത്തുന്നതിനോ കേരളത്തിനു ലഭിക്കാനുള്ള പണം വാങ്ങുന്നതിനോ അല്ല കേന്ദ്ര ധമന്ത്രി നിർമലാ സീതാരാമൻ കേരള ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതെന്ന് പി.വി. അൻവർ. എം.ആർ.അജിത് കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചു കൊണ്ടുള്ള ലിസ്റ്റ് കേന്ദ്ര സർക്കാരിനു സംസ്ഥാന സർക്കാർ കൈമാറിയിട്ടുണ്ട്. ഗവർണറോട് ഒന്നിച്ചുള്ള മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം ആകെ തുക വിജയമായിരുന്നെന്നാണ് താൻ മനസിലാക്കുന്നതെന്നും അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചു. ആർഎസ്എസ് പശ്ചാത്തലമുള്ള ഗവർണറെയും കൂട്ടി മുഖ്യമന്ത്രി ഡൽഹി സന്ദർശിച്ചത് കേരളത്തിന്റെ പൊതുവായ ആവശ്യത്തിനാണെന്ന് സമൂഹമാധ്യമങ്ങളിൽ വിശദീകരണം നൽകുന്ന സഖാക്കളോട് തനിക്ക് പറയാനുള്ളത്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടത്തുമെന്ന് നിങ്ങൾ സമ്മതിക്കുകയേ അരുത്. കാരണം അത് നമ്മുടെ ക്യാപ്സൂളുകൾക്കെതിരാണെന്നും അൻവർ പറയുന്നു.അൻവറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
Source link