മുൻ ജപ്പാനീസ് പോൺതാരം റായ് ലിൽ ബ്ലാക്ക് ഇസ്ലാം മതം സ്വീകരിച്ചു , സോഷ്യൽ മീഡിയ പേജിൽ നിന്ന് വീഡിയോകൾ നീക്കം ചെയ്തു

മുൻജപ്പാനീസ് പോൺ താരം റായ് ലൽ ബ്ലാക്ക് ഇസ്ലാംമതം സ്വീകരിച്ചു. മലേഷ്യൻ തലസ്ഥാനമായ ക്വാലാലമ്പൂരിലെ പള്ളിയിൽ പർദ ധരിച്ച് ഇഫ്താറിൽ പങ്കെടുക്കുന്ന വിഡിയോ റായ് ലിൽ ബ്ലാക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കായി അസാകുറ എന്നാണ് ഇവരുടെ യഥാർത്ഥ പേര്.
ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ അന്വേഷണങ്ങൾ ടിക് ടോക് വീഡിയോ പരമ്പരയിലൂടെ അവർ പങ്കുവെച്ചിരുന്നു. ഈ വർഷം റംസാൽ നോമ്പനുഷ്ഠിക്കുമെന്നും മാർച്ച് രണ്ടിന് അവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.റംസാന് ഒരു മാസം മുമ്പ് സിംഗപ്പൂരിലെ മറീന ബേ സാൻഡ്സിൽ റായ് ആരാധകരുടെ സംഗമം സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ പ്രാർഥനക്കുള്ള മാറ്റുകളും യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കുന്നതിനുള്ള പ്രെയർ കിറ്റുകളും റായ് സമ്മാനമായി നൽകിയിരുന്നു.
വിവിധ പള്ളികൾ സന്ദർശിക്കുന്ന ഫോട്ടോകളും വീഡിയോകളും റംസാന് മുമ്പ് റായ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. താൻ അഭിനയിച്ച വീഡിയോകളെല്ലാം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് റായ് നീക്കം ചെയ്തിട്ടുണ്ട്. ഏതെങ്കിലും വീഡിയോകൾ ഉണ്ടെങ്കിൽ അത് താൻ ഇസ്ലാംമതം സ്വീകരിക്കുന്നതിന്റെ വർഷങ്ങൾക്ക് മുമ്പ് അഭിനയിച്ചതാണെന്നും അവർ വ്യക്തമാക്കിയിരുന്നു.
Source link